Friday, 27 November 2015

ഫ്രീ ലിഫ്റ്റ്‌രാവിലെ നൂറേ നൂറ്റിപ്പത്തേല്‍ ഓഫീസിലേക്ക് പോകുമ്പോഴാണ് ഒരമ്മാവന്‍ വഴിയില്‍ നിന്ന് യോയോ സ്റ്റൈലില്‍തമ്പോക്കെ പൊക്കി ലിഫ്റ്റ്‌ ചോദിച്ചത് ഒരു ന്യൂ ജെനറേഷന്‍ അമ്മാവനെ കണ്ട സന്തോഷത്തിലും എന്റെ മുത്തശ്ശന്‍റെ പ്രായമുള്ള ആളായത് കൊണ്ടും കൊറച്ച് ബഹുമാനം വര്‍ക്ക് ഔട്ട്‌  ആയി വണ്ടി ചവുട്ടി .. ഓടി വന്ന മിസ്ടര്‍ അമ്മാവന്‍ തന്റെ നാലാമത്തെ ശ്രമത്തില്‍ വണ്ടീടെ പിന്‍ സീറ്റില്‍ കയറിപ്പറ്റി കൂടെ ഒരു ഡയലോഗും ..

"ഇപ്പളത്തെ *** പിടിച്ച വണ്ടിയെലോക്കെ കേറണേല്‍ ഏണി വേണം (ഫീലിംഗ് ആന്ഗ്രി)"

അപ്പൊ തന്നെ ഒരു കാര്യം ഉറപ്പിച്ചു ... ഇത് മിക്കവാറും പണിയാകും !!! .. സമയ പരിമിതി എന്റെ ത്രോട്ടിലില്‍ ഉള്ള പിടി മുറുകി .. ഓരോ വളവും തിരിയുമ്പോ ഞാന്‍ അത്യാവശ്യത്തിനുള്ള തിരിവ് ഹാന്‍ഡിലില്‍ ഉണ്ടാക്കുന്നുണ്ട് അത് പോരാഞ്ഞിട്ടാണോ എന്തോ അമ്മാവനും പുറകിലിരുന്നു വണ്ടി തിരിക്കാന്‍ തുടങ്ങി .. നാല് വളവ് കഴിഞ്ഞപ്പോ ഓപ്പോസിറ്റ് വന്ന ബസിനെ ഓവര്‍ടെക്ക് ചെയ്ത് ദാ വരുന്നു ഒരു ട്രക്ക് .. പണി കിട്ടില്ല ..സൈഡ് ഉണ്ട് വണ്ടി ഇടത്തേക്ക് വീശിയതും മുന്‍പില്‍ ഒരു പടുകുഴി ചവുട്ടിയാ കിട്ടുമോ എന്നൊരു ശങ്ക ഡിസ്കും കൂട്ടി ഒരു പിടി അങ്ങോട്ട്‌ പിടിച്ചു.. വണ്ടി നിന്ന്
" ഹോ രക്ഷപെട്ടമ്മാവാ "
ബാക്കില്‍ നിന്നും നോ റിപ്ല്യെ .. ഞാന്‍ തിരിഞ്ഞു നോക്കി ..അവിടാരും ഇല്ല.. ഈശ്വരാ ഇതെളിരുന്ന അമ്മാവന്‍ എവിടെപ്പോയി ?
ചുറ്റ് വട്ടമോക്കെ ഒന്ന് പരതി നോക്കിയപ്പോ ദേ കിടക്കുന്നു പത്തിന്റെ പൈസ ..നിലത്ത്
"എന്ത് പറ്റി അമ്മാവാ?"
"@#!$#@%$#^%$&^%*&^*(&%&^#$&^%*^%*&^*&$%% മോനേ എന്നേ കൊല്ലാനാന്നോ ഈ ചെയ്ത്ത് ചെയ്തത്?"
 "അതമ്മാവാ ആ ട്രക്ക്......"
"കോപ്പ് അതിനെന്നെ തള്ളി ഇടണോ? %#%^$^"
"ശോ ... അമ്മാവാ തെറി വിളിക്കാതെ എണീക്ക് നമ്മക്ക് പോകാം "
" ഇനി എന്റെ പട്ടി വരും നിന്‍റെ വണ്ടിയേല്‍ കേറാന്‍... പോടാ"
ഭാഗ്യം കിട്ടിയ സമയത്ത് മുങ്ങാം അതാണ്‌ നല്ലത് ..
"ശരിയമ്മാവാ ബൈ :) "
"ഫ!!! നില്ലവിടെ എന്നേ ആശൂത്രീല്‍ കൊണ്ട് പോയിട്ട് പോയാ മതി "

പണി പാളി ..

"ഉം എന്നാ വാ ഞാന്‍ കൊണ്ട് പോകാം "
" ങാ എന്നാ പോയൊരു ഓട്ടോ പിടിച്ചോണ്ട് വാ "
"ഓട്ടോയോ?"
" എന്തേ .. ഒട്ടോന്നു കേട്ടിട്ടില്ലേ? ഈ മൂന്നു വീലുള്ള വണ്ടി "
"ഉം വിളിക്കാം :( "

ഭാഗ്യത്തിന് ഒരു കാലി ഓട്ടോ അത് വഴി വന്നു .. ആ മൊതലിനെ അതേല്‍ കേറ്റി വച്ചിട്ട് അടുത്തുള്ള ഹോസ്പിറ്റലില്‍ ഇറക്കി വിടാന്‍ പറഞ്ഞിട്ട് വണ്ടിക്കാഷും കൊടുത്ത് പോകാന്‍ തുടങ്ങിയപ്പോ കെളവന്‍ പിന്നേം സീന്‍ ..

"ഡാ ചെക്കാ വണ്ടീടെ പിറകെ വാ ആശൂത്രീല്‍ കൊടുക്കാന്‍ എന്‍റെ കയ്യില്‍ കായില്ല "

കായില്ല പോലും കായ് .. പിന്നെന്തിനാണോ രാവിലെ വെള്ളേം വെള്ളേം ഇട്ട് കാലന്‍ കൊടേം പിടിച്ചു നടുറോഡില്‍ കേറി നിന്ന് ലിഫ്റ്റ്‌ ചോദിച്ചത് എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു

പിന്നെ പാവം എന്റെ അച്ഛന് ജലദോഷം പിടിപ്പിക്കണ്ടാ എന്ന് കരുതി .. ഓട്ടോയുടെ പിന്നാലെ പോയി .. അതൊരു ക്ലിനിക്കിന് മുന്നില്‍ ചെന്ന് നിന്ന് ..ദിവസങ്ങളായി പണിയൊന്നും ചെയ്യാന്‍ ഇല്ലാതിരുന്ന നെഴ്സുംമാര്‍ പണിയാന്‍ ഒരു ബോഡി കിട്ടിയ സന്തോഷത്തില്‍ വീല്‍ ചെയറുമൊക്കെ എടുത്തോണ്ട് വന്നു .. അത് കണ്ടു ഞാന്‍ പറഞ്ഞു
" ഏയ്‌ വീല്‍ ചെയര്‍ ഒന്നും വേണ്ടാ മുട്ടിലെ തൊലി അല്‍പ്പം പോയതെ ഉള്ളൂ .. "
"അത് നീയാന്നോ തീരുമാനിക്കുന്നെ എനിക്ക് ആ ഉരുട്ടുന്ന കസേര വേണം" (നിലവിളി ശബ്ദമിടോ.jpg)
" ങാ എന്നാ കേറ്റ് "

പത്തു മിനിറ്റ് കഴിഞ്ഞപ്പോ ബോഡി കമ്പ്ലീറ്റ് പഞ്ഞി ഫിറ്റ് ചെയ്ത് നല്ല ഉഷാറായി മിസ്ടര്‍ അമ്മാവന്‍. പുള്ളിയെ അല്‍പ്പം സുഖിപ്പിക്കാനായി താഴ്ന്ന ശബ്ദത്തില്‍ ഞ്ഞുആന്‍പറഞ്ഞു.

" ആഹാ അങ്ങ് സുന്ദരന്‍ ആയല്ലോ... അപ്പൊ നമുക്ക് ഇനീം പോകാല്ലോ അല്ലേ ?"
" ഉം പോകാം പോകാം ആ ബില്ലങ്ങ് കൊടുത്തേക്ക് "
"ഉം :( "
ബില്ലടച്ച്‌ ആ മൊതലിനെ തിരിച്ചു ഓട്ടോയില്‍ പ്രതിഷ്ട്ടിച്ചു വണ്ടിക്കാഷും കൊടുത്ത് പോകാന്‍ തുടങ്ങവേ പിന്നേം പുറകീന്ന് വിളി....
" മോനെ പോകല്ലേ പൊറത്തൂന്നു വാങ്ങിക്കാന്‍ ഗുളികായ്ക്ക് കുറിച്ച് തന്നു അതൂടെ വാങ്ങിച്ചു തന്നേച്ചു പോ"

"ഡോ കെളവാ!!!! അമ്മാവാ അമ്മാവാ എന്ന് വിളിച്ച എന്നെക്കൊണ്ട് താനേ വേറെ ഭാഷ വിളിപ്പിക്കരുത് .. ഗുളിക കഴിക്കാതെ കരിയുന്നേല്‍ അങ്ങ് കരിഞ്ഞാ മതി തന്റെ കുരു "

ഞാന്‍ കലിപ്പാണെന്ന് മനസ്സിലാക്കിയ കെളവന്‍സ് അപ്പളെ സ്ഥലം വിട്ടു..
അതോടെ ഒരു കാര്യം തീരുമാനിച്ചു .. ഇനി ജീവിതത്തില്‍ ഒരുത്തനും കൊടുക്കൂല്ല ഞാന്‍ ലിഫ്റ്റ്‌ ... മത്യായി.. അതോണ്ടാ :(