Saturday 7 September 2013

തനിയാവര്‍ത്തനം....


അവന്‍ എന്നെത്തന്നെ നോക്കുകയാണ് ..ഹാ എന്തൊരു ഓമനത്തമുള്ള മുഖം.. എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു അവന്‍ ഓടി ... ഞാന്‍ അവനൊരു കുഞ്ഞു ടാറ്റയും നല്‍കി പോകാന്‍ തുടങ്ങുമ്പോ ഒരു വലിയ ശബ്ദം ... ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ ..അല്‍പ്പം മുന്‍പേ എന്നെനോക്കി പുഞ്ചിരിച്ച ആ കുഞ്ഞ്...ഹോ ... വലിയ ആ ടയറൂകള്‍ക്കിടയില്‍... “അമ്മേ ...” ഒരു വലിയ നിലവിളിയോടെ ഞാന്‍ ഞെട്ടിയുണര്‍ന്നു .. “ഭഗവാനെ സ്വപ്നമായിരുന്നുവോ ...” വല്ലാതെ ഭയപ്പെട്ടു പോയി. ഞാന്‍ ..പെട്ടന്നെണീറ്റ് ...ആ തണുപ്പത്തും ഫ്രിഡ്ജില്‍  നിന്നും വെള്ളമെടുത്ത് മട മടാ കുടിച്ചു... വല്ലാതെ വിയര്‍ത്തിരുന്നു.. ഞാന്‍ മുറിയിലാകെ ഒന്ന് കണ്ണോടിച്ചു ..തലേ ദിവസം രാത്രി കുടിച്ചു ബാക്കി വച്ചിരിക്കുന്ന വിസ്കിയും ഗ്ലാസ്സും... പകുതിയിലേറെ തീര്‍ന്നിരിക്കുന്നു.. ആഷ് ട്രേ സിഗരറ്റ് കുറ്റികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.. മനസ്സ് ഇപ്പോളും കൈവന്നിട്ടില്ല ... കുറെ ദിവസങ്ങളായി ..ആ കുട്ടിയും സ്വപ്നവും തന്നെ പിന്തുടരാന്‍ തുടങ്ങിയിട്ട്.. കാതു  തുളയ്ക്കുന്ന ഒരു വയലിന്‍ നാദം ..എന്നെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തി.. എന്റെ ഫോണ്‍ റിംഗ് ചെയ്യുന്നു .. അത് അവള്‍ക്കു അസൈന്‍ ചെയ്ത റിംഗ് ടോണ്‍ ആണ് ... മിഥിലക്ക് ... അവള്‍ക്കു ഏറ്റവും ഇഷ്ട്ടപ്പെട്ട മ്യൂസിക്‌ ...പ്രണയത്തെ അതിന്റെ പാരമ്യതയില്‍ എത്തിക്കുന്ന ആ സംഗീതം... അപ്പോള്‍ എനിക്കത് വല്ലാതെ ഇറിട്ടെട്ടിംഗ് ആയി തോന്നി... പക്ഷെ മിഥില ...അവള്‍ എന്ത് തെറ്റ് ചെയ്തു...പാവം .. ജീവനെക്കാള്‍ ഏറെ തന്നെ സ്നേഹിക്കുന്നവള്‍..

ഞാന്‍ ഫോണ്‍ എടുത്തു...
“ആഹാ പൊന്നുമോന്‍ എണീറ്റോ ... ഇന്നലെ എത്രെണ്ണം വീശി... രാത്രി ഞാന്‍ വിളിച്ചപ്പോ എന്തൊക്ക്യാ പറഞ്ഞത്? ഏതോ കുഞ്ഞിനെ കൊന്നെന്നോ ...അതിനു കാരണക്കാരന്‍ ഇയാള ആണെന്നോ ഒക്കെ പറയുന്ന കേട്ടല്ലോ? എന്താ വെള്ളമടിച്ച് വട്ടായോ? അതോ പുതിയ വല്ല ബ്ലോഗിന്റെയും പിന്നാലെയാണോ?”

എന്റെ ഉള്ളൊന്നു കാളി .... ഇതൊക്കെ എപ്പോ?
“ഉം. ഞാന്‍ പിന്നെ വിളിക്കാം” ഞാന്‍ ഫോണ്‍ കട്ട് ചെയ്തു ...
എപ്പോഴും  എന്റെ മാനസികാവസ്ഥ മനസ്സിലാക്കി മാത്രമേ അവള്‍ പെരുമാറിയിരുന്നുള്ളൂ.. അവളില്‍ നിന്നും ഒരു പ്രോബ്ലം ഇത് വരെ എനിക്കുണ്ടായിട്ടില്ല ... എന്നിലെ എഴുത്തുകാരനെ കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും അവളാണ്...

വേഗം തന്നെ കുളിച്ചൊരുങ്ങി ഞാന്‍ ഓഫീസിലേക്ക് പുറപ്പെട്ടു ... പോകുന്ന വഴിയെല്ലാം എന്റെ ചിന്ത ആ കൊച്ചു കുട്ടിയെപറ്റിയായിരുന്നു.. അവന്‍ എന്റെയൊപ്പം കൂടിയിട്ട് മൂന്നു ദിവസമായി.. കണ്ണടച്ചാലും ..തുറന്നാലും ആ കുഞ്ഞു മുഖം മാത്രം.. മനസ്സറിയാതെയാണെങ്കിലും അവന്റെ മരണത്തിനു ഞാനും ഒരു കാരണക്കാരനായി... ഓര്‍ക്കുമ്പോള്‍ മനസ്സുനീറൂകയാണ് ...കുറ്റബോധം കൊണ്ട്... പ്രേം എന്റെ ഉറ്റ സുഹൃത്ത്.. ഒരു സഹായത്തിനായി അവനും ഭാര്യയും കൈ നീട്ടിയപ്പോള്‍ കണ്ടില്ലന്നു നടിക്കാന്‍ ആയില്ല ...അതാണ്‌ ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്.. പക്ഷെ ഒരിക്കലും അനുവദിക്കാന്‍ പാടില്ലായിരുന്നു...ഞാന്‍ അറിഞ്ഞിരുന്നില്ലല്ലോ...ഇങ്ങനെ ഒരു കൊടും പാതകം ആണ് അതെന്നു.. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് പ്രേമും പ്രിയയും വിവാഹിതരായത്.. രണ്ടു മതത്തില്‍ പെട്ടവര്‍.. വീട്ടുകാര്‍ എതിര്‍ത്തിട്ടും ഒന്നായവര്‍.. എട്ടു മാസങ്ങള്‍ക്ക് ശേഷം പ്രിയ പ്രേഗ്നന്റ്റ്‌  ആണെന്നും ഉടനെ ഒരു  കുഞ്ഞുണ്ടാവാന്‍ പാടില്ലന്നും ...ഒരു ഹോസ്പിറ്റലില്‍ വച്ച് അബോര്റ്റ്‌ ചെയ്യുന്നതിന് പല പ്രശ്നങ്ങളും ഉണ്ടെന്നും പറഞ്ഞപ്പോള്‍ ...എന്റെ വീട്ടില്‍ വച്ച് ..ആ കര്‍മ്മം നടത്താന്‍ അനുവാദം കൊടുത്തത് ..ഏതു നശിച്ച നേരത്താനെന്നോര്‍ത്തു  കരഞ്ഞിട്ടു ഇനി കാര്യമില്ല ... അബോര്‍ഷന് ശേഷം പ്രേമിന്റെ കയ്യിലിരുന്ന ആ കുഞ്ഞിനെക്കാണ്ട് ഞാന്‍ ഞെട്ടിപ്പോയി.. രണ്ടോ മൂന്നോ മാസം എന്ന് ഞാന്‍ കരുതിയ ആ കുഞ്ഞിനു രണ്ടല്ല ആറു മാസത്തിലേറെ പ്രായമുണ്ടായിരുന്നു.. നല്ല പ്രസന്നമായ മുഖമുള്ള ഒരു ആണ്‍കുഞ്ഞ് .... ആ കാഴ്ച കണ്ടു സപ്തനാടികളും തകര്‍ന്നിരുന്നുപോയി ... ഒന്നും ഉരിയാടാന്‍ പോലുമാവാതെ ഇരുന്നു പോയി ഞാന്‍.. എന്തിനാണ് അവന്‍ എന്റെ പ്രിയ സുഹൃത്ത്...എന്നെ ഇതിനു കരുവാക്കിയതെന്നു എനിക്കിപ്പോഴും മനസ്സിലാവുന്നില്ല ...തീരെ മെലിഞ്ഞ ശരീരപ്രകൃതിയുള്ള പ്രിയയെ കണ്ടിട്ടും ഇത്ര വളര്‍ച്ചയുള്ള ഒരു കുഞ്ഞ് അവളുടെ ഉദരത്തില്‍ വളരുന്നുണ്ടെന്നു തോന്നിയില്ല ... ആ കുഞ്ഞിന്റെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല...അന്ന് മുതല്‍ അവന്‍ എന്റെ പിന്നാലെയുണ്ടെന്നു ഒരു തോന്നല്‍..

ഓഫീസില്‍ എത്തിയിട്ടും എനിക്കൊന്നിലും ശ്രദ്ധിക്കാനായില്ല .. അവര്‍ രണ്ടു പേരും ഇന്നും ജോലിക്ക് വന്നിട്ടില്ല ..

പിന്നീട് മനസ്സില്‍ പകയായിരുന്നു രണ്ടു പേരോടും...ഒരു കുഞ്ഞില്ലാതെ കരയുന്ന എത്രയോ പാവങ്ങള്‍ ഉള്ള നാടാണിത്.. അവിടെ ഉണ്ടായ ഒരു കുഞ്ഞിനെ നിഷ്ക്കരുണം...ഹോ ..ഓര്‍ക്കാന്‍ തന്നെ കഴിയുന്നില്ല ... മിഥിലയുമോന്നിച്ചു സന്തോഷമായി ജീവിക്കാന്‍ താന്‍ ഉണ്ടാക്കിയ ആ കൊച്ചു വീട്ടില്‍ വച്ച്.... ഒരു കൊലപാതകം.... അതും ഒരു കുഞ്ഞിനെ... ഭൂമിയിലേക്ക്‌ പിറക്കും മുന്നേ ഇല്ലാതക്കിയല്ലോ...അതിനു ഞാനും ഒരു കാരണമായല്ലോ.... മനസാകെ തകര്‍ന്നു പോയി ...

എന്റെ ഫോണ്‍ പിന്നെയും ശബ്ദിച്ചു.. നോക്കുമ്പോള്‍ അത് പ്രേം ആയിരുന്നു.. ദേഷ്യം കൊണ്ട് എനിക്കെന്നെ തന്നെ നിയന്ത്രിക്കാനായില്ല ...അവനെങ്ങനെ തോന്നി എന്നെ വിളിക്കാന്‍ ... ഫോണെടുത്തു ഞാന്‍ വലിച്ചെറിഞ്ഞു..... കുറെ നേരം കഴിഞ്ഞു ..അറ്റെണ്ടര്‍  വന്നു ഒരു കാര്യം പറഞ്ഞു..
“സര്‍, പ്രേം സര്‍ വിളിച്ചിരുന്നു ...പ്രിയ മാഡത്തിന് സുഖമില്ല...ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആണ്.. സാറിനെ ഒന്നറിയിക്കാന്‍ പറഞ്ഞു...

മനസ്സനുവദിച്ചില്ലങ്കിലും ഒന്നവിടം വരെ പോകാമെന്ന് വച്ചു .. ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ എന്നെ എതിരേറ്റത് പ്രിയയുടെ ചേതനയറ്റ ശരീരമാണ്.. ഒരിക്കലും പൊറുക്കാനാവാത്ത തെറ്റ് ചെയ്ത അവര്‍ക്ക് ദൈവം കൊടുത്ത ശിക്ഷ ... അതില്‍ ചെറിയ ഒരു ശിക്ഷക്കും യൊഗ്യരല്ലായിരുന്നു  അവര്‍..തികച്ചും അശാസ്ത്രീയമായി ചെയ്ത ആ അബോര്‍ഷന്‍ ഒരു വലിയ അനുബാധക്ക് കാരണമായി , അത് അവളുടെ മരണത്തിനു കാരണമായി  ...

പ്രേമിന്റെ വാവിട്ട നിലവിളി എന്റെ ചെവിയില്‍ എത്തിയില്ല ... ആകെ ഭ്രാന്ത് പിടിച്ച ഒരവസ്ഥ .. പിന്നെ ഞാന്‍ ചെയ്തതൊന്നും എനിക്കൊര്‍മയില്ല ..എന്തൊക്കയോ കാട്ടിക്കൂട്ടി.. കണ്ണില്‍കണ്ടതെല്ലാം തച്ചുടച്ചു ...
                                          ***********************************************
ഇപ്പോള്‍ എല്ലാവരും പറയുന്നു എനിക്ക് ഭ്രാന്താണെന്ന് ... ഈ സെല്ലിനുള്ളില്‍ എന്നെ പൂട്ടിയിട്ടിരിക്കുന്നു...

ഒരു പ്രാര്‍ത്ഥനയെ ഉള്ളൂ മനസ്സില്‍...എന്റെ മിഥില ...അവളെങ്കിലും എന്നെ തിരിച്ചറിഞ്ഞെങ്കില്‍...
---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
(ജനിച്ചു വീഴും മുന്നേ തന്നെ ഒരുപാട് കുരുന്നുകളുടെ ജീവന്‍ നഷ്ട്ടപ്പെടുന്നു/പെടുത്തുന്നു ...മറുവശത്തു ഒരു കുഞ്ഞിനായി ജപവും പ്രാര്‍ഥനയുമായി മറ്റൊരു കൂട്ടര്‍... വിധിയുടെ വിരോധാഭാസം ...വീണ്ടും ആവര്‍ത്തിക്കുന്നു... )

16 comments:

  1. kollaam nannayittund rachana innathe kalathe ettavum prasakthamaya varikal ashamsakal

    ReplyDelete
    Replies
    1. താങ്ക്സ് ഡാ വിച്ചൂ :)

      Delete
  2. മുത്തെ... നന്നായി എഴുതീ... ഇത് വെറും സ്വപ്നം ആയിട്ടല്ല നമുക്ക് ചുറ്റും നടക്കുന്ന യാഥാര്‍ത്ഥ്യത്തിന്റെ ഒരു ചീന്ത് ആയി തോന്നി... നമ്മള്‍ കണ്ടിട്ടും അറിഞ്ഞിട്ടും ഇതിനു വേണ്ടി കൂട്ടുനില്കേണ്ടി വരുന്ന ഒരു അവസ്ഥ...

    ReplyDelete
    Replies
    1. മം അതെ മുത്തെ , ഭാവനക്കപ്പുറം കുറെ യാഥാര്‍ത്യങ്ങള്‍ ഉണ്ട് ഈ രചനയില്‍ :(

      Delete
  3. പലരും അറിഞ്ഞോ അറിയാതെയോ ഇന്നും അബോര്‍ഷനെ സപ്പോര്‍ട്ട് ചെയുന്നു ...പക്ഷെ അബോര്‍ഷന്‍ കഴിഞ്ഞു പലപ്പോഴും ആ അമ്മ കാണാതെ മാറ്റുന്ന കുഞ്ഞിനു ജീവന്‍ ഉണ്ടായിരുന്നു എന്നത് നേരിട്ട് കാണുമ്പൊള്‍ അവരോടു ദേഷ്യം തോന്നും ....ആ അമ്മ ചിലപ്പോള്‍ നിരപരാധി ആയിരിക്കാം ..എങ്കിലും ആരും ഇനി അങ്ങനെ ചെയ്യാതിരിക്കാന്‍ ആഗ്രഹിച്ചു പോകുന്നു ...

    ആശംസകള്‍ ..നല്ല രചനക്ക്

    ReplyDelete
  4. എല്ലാവര്ക്കും ഇതൊരു പാഠമാവട്ടെ

    ReplyDelete
    Replies
    1. താങ്ക്സ് ഷാഹിദ് :)

      Delete
  5. തനിയാവർത്തനം വീണ്ടും വീണ്ടും.......

    കുട്ടികൾ ദൈവത്തിന്റെ വരദാനം തന്നെ

    ReplyDelete
    Replies
    1. താങ്ക്യൂ നിധീഷ് :)

      Delete
  6. നല്ല കഥ....ഇഷ്ടപ്പെട്ടു ....
    അബോര്‍ഷന് പിന്നിലെ കാരണവും ഹോസ്പിറ്റലില്‍ ചെയ്താലുള്ള പ്രശ്നവും അവ്യക്തമായിപ്പോയി...

    ReplyDelete
  7. കൂടുതല്‍ എഴുതുക
    ആശംസകള്‍

    ReplyDelete
    Replies
    1. താങ്ക്യൂ അജിത്‌ ഭായ് :)

      Delete
  8. അരുണേട്ടോ...
    സൂപ്പറായി....
    ഇനിയും ഇങ്ങനെ ഇങ്ങനെ എഴുതൂ...
    വായിക്കാ൯ ഞാനുണ്ടാകും...:)

    ReplyDelete