Sunday, 1 December 2013

അറിഞ്ഞോ? അറിയാതയോ?

എച്ച് ഈ എസ്സിന്റെ ടൈം പീസ്‌ ഒരു മര്യാദയും ഇല്ലാതെ കെ .പി എസ് . ഈ ടെ നാടകത്തിനു മൂന്നാം ബെല്‍ അടിക്കണ പോലെ അടിയോടടി ... മാലാഖയുമായുള്ള മധുര സ്വപ്‌നങ്ങള്‍ കണ്ടുറങ്ങിയ എനിക്ക് അതൊരു എട്ടിന്റെ പണി ആയി L പാവം നാന്‍ .. കണ്ണ് തുറന്നു നോക്കി ... നേരം വെളുക്കുന്നേ ഉള്ളൂ.. പിന്നെ യേത്..... ആ ഈ അലാറം വച്ചേ ? ആവോ.. ചെലപ്പോ ഞാന്‍ തന്നെ ആവും ( വിളിച്ച തെറി പിന്‍ വലിച്ചു) ;)
പിന്നേം മൂടി പുതച്ചു കിടന്നു... കുറെ കഴിഞ്ഞപ്പോ അമ്മ വക അങ്കം L എന്നെ എഴുന്നെപ്പിക്കാന്‍... പാതി മയക്കത്തില്‍ നാന്‍ പറഞ്ഞു... അമ്മാ.. താമസിച്ചു പോയാ മതി..
അമ്മ അങ്കം വെട്ട് നിര്‍ത്തി അടുക്കളയിലേക്കു നീങ്ങി J
നാന്‍ ഫിന്നേം കൂര്‍ക്കം വലി അഫ്യാസം :D
അപ്പൊ ലോണ്ടെ മോവീലിന്റെ അഫ്യാസ പ്രകടനം അടിയോടടി L ഫിന്നേം ഫാവം നാന്‍ L
എടുത്ത വഴിക്ക് അപ്പന് വിളിക്കാന്‍ ഒരുങ്ങീതാ ;)
ബട്ട്‌ അപ്രത്ത്‌ ഗീതേച്ചി.. ന്‍റെ സര്‍വീസ് മാനജെര്‍ .. തെറി വിളിക്കാന്‍ പറ്റൂല്ലാ.. അതങ്ങനാ.. ;)
ഹലോ.. ചേച്ചിയേ.. ന്നാ?
അരുണേ രാവിലെ മുന്സിപാലിറ്റിയില്‍ കേറീട്ടെ വരാവൂ.. ട്ടാ
ഉം.. അത്രേ ഒള്ളു
അങ്ങനെ നാന്‍ എന്റെ പള്‍സര്‍ മോനേല്‍ കേറി നേരെ മാവേലിക്കര മുനിസിപ്പാലിറ്റിക്ക് വിട്ടു..
അവടെ ചെന്നപ്പാ... ഒരു മാക്രി കുഞ്ഞ് പോലും ഇല്ലാ.. നാനും നരക സഭേടെ ട്രാക്ടറും L
ഫിനിക്സ് ആന്‍ഡ്‌ മെക്സ് കോളെജിലേക്ക് പോണ പെമ്പിള്ളേരേം വായി നോക്കി ഞാനങ്ങനെ നിന്നു.. ദൂരെ നിന്നും സൈക്കിളില്‍ ഒരാള്‍ വരുന്നു .. എന്നെ പാസ് ചെയ്തു പോയ ആ സൈക്കിള്‍ അല്‍പ്പം മുന്നിലായി ബ്രേക്കിട്ടു... ഒരു യൂ ടേണ്‍ എടുത്ത് എന്റെ മുന്നില്‍ വന്നു നിന്നു....
അരുണ്‍..
ആ വിളി കേട്ട് ഞാനാ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി .. എവിടെയോ കണ്ടിട്ടുള്ളത് പോലെ...
ഒന്നുകൂടി ആലോചിച്ചു നോക്കി.. പക്ഷെ കിട്ടണില്ല ..
ഡാ ഞാന്‍.....

                                      ************************************
എന്റെ എട്ടാം ക്ലാസ് പഠനകാലം.. സ്ഥലത്തെ ഏറ്റവും വലിയ ചൂരല്‍ കഷായ ട്യൂഷന്‍ ആശുപത്രിയില്‍ തന്നെ ആയിരുന്നു സ്കൂള്‍ ശേഷമുള്ള സമാന്തര പഠനം.. നാല് മണി വരെ സ്കൂളില്‍.. കൃത്യം നാലരക്ക് ക്ലാസില്‍ എത്തിയില്ലാ എങ്കില്‍ എന്റെ പിന്നാമ്പുറം നീരുവെക്കും.. അത് കൊണ്ട് തന്നെ വന്ന പാടെ സൈക്കിളും എടുത്തു ഞാന്‍ പറക്കും.. എട്ടാം തരത്തില്‍ തന്നെ എഴുപതില്‍ അധികം കുട്ടികള്‍ അത് കൊണ്ട് തന്നെ രണ്ടു ഡിവിഷന്‍ ..അതില്‍ എ ഡിവിഷനില്‍ ആണ് ഞാന്‍ മുന്നില്‍ നിന്നും മൂന്നാം ബെഞ്ചില്‍ രണ്ടാം സ്ഥാനം ആണ് എന്റേത്.. മുന്‍ ബെഞ്ചുകളില്‍.. വലിയ സ്കൂളുകളില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍.. നമ്മ പാവം സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥി.. പക്ഷെ ഒന്നാം ബെഞ്ചില്‍ ഒന്നാമതിരിക്കുന്നത് ഞങ്ങള്‍ സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ അഭിമാനമാണ്..  മാധവന്‍ നമ്പൂതിരി.. എന്ന ഞങ്ങളുടെ പോറ്റി.... ഞങ്ങളുടെ അഭിമാനം... ഞാനുള്‍പ്പടെ എല്ലാവരും ചൂരലിന്റെ പണി കിട്ടി ... പിന്നാമ്പുറത്തുള്ള വലിയ പാടില്‍ വിരലോടിച്ചിരിക്കുമ്പോള്‍ ..അദ്ധ്യാപകരുടെ പ്രശംസ കിട്ടിയാല്‍ പോലും സങ്കടത്തോടെ ഞങ്ങളെ ഇടെക്കിടെ നോക്കും അവന്‍ .. അന്ന് വൈകിട്ട് അവന്‍ ഞങ്ങളെയും കൂട്ടി അവന്റെ വീട്ടില്‍ പോകും പിറ്റേ ദിവസത്തേക്ക് പഠിക്കാന്‍ ഉള്ളത് പറഞ്ഞു തരും.. അപ്പോഴേക്കും അവന്റെ അമ്മ ഒരു വലിയ മൊന്ത നിറയെ സംഭാരവുമായി വരും.. പഠനത്തെക്കാള്‍ ഏറെ.. അതാണ്‌ ഞങ്ങളുടെ വീക്നെസ് .. ആ സംഭാരത്തിന്റെ സ്വാദ് ഇന്ന് വരെയും എവിടെയും ലഭിച്ചിട്ടില്ല ..


ശങ്കരന്‍ നമ്പൂതിരി , അവന്റെ അച്ഛന്‍ .. തൊട്ടടുത്ത അമ്പലത്തിലെ ശാന്തി.. അവനെ ഒരു ഡോക്ടര്‍ ആക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.. അച്ഛന്റെ ആഗ്രഹ സഫലീകരണത്തിനായി  അവന്‍ നന്നായി പ്രയത്നിക്കുന്നും ഉണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം പത്താം തരത്തില്‍ ഉയര്‍ന്ന മാര്‍ക്കോട് കൂടി അവന്‍ പാസായി.. എങ്ങനെയാണെന്നറിയില്ല കൃത്യം അറുപത് ശതമാനം എനിക്കും കിട്ടി . പ്ലസ് ടൂ പഠിക്കാനായി അവിടുന്ന് പലവഴിക്ക് ഞങ്ങള്‍ പിരിഞ്ഞു..പിന്നീട് അവനെ കണ്ടിട്ടില്ല .. മെഡിക്കല്‍ എന്ട്രന്‍സ് കിട്ടി എന്ന് കൂട്ടുകാര്‍ പറഞ്ഞറിഞ്ഞു... പിന്നീടുള്ളത് ഒന്നും അറിയില്ല..

                                                *************************************

പോറ്റി.....??
അതേടാ...
എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല .. ദേഹത്തൊരു വെളുത്ത കോട്ടും കഴുത്തില്‍ ഒരു സ്തെതസ്കൊപും ആയി വരുന്ന അവനായിരുന്നു മനസ്സില്‍ എന്നും.. പക്ഷെ ഇപ്പൊ...
മുഷിഞ്ഞ വേഷവും..വെറ്റില കറ പുരണ്ട പല്ലുകളും.. അലക്ഷ്യമായി പാറുന്ന മുടിയും... നീട്ടി  വളര്‍ത്തിയ താടിയും..കറുത്തിരുണ്ട കണ്‍ തടങ്ങള്‍ക്കുള്ളില്‍ ശ്രദ്ധിച്ച് നോക്കിയാല്‍ മാത്രം കാണാന്‍ സാധിക്കും ..പഴയ പോറ്റിയില്‍ അവശേഷിക്കുന്ന ഏക അടയാളം..കുപ്പി മുറികളെ തോല്‍പ്പിക്കുന്ന വെള്ളാരം കണ്ണുകള്‍.. പക്ഷെ ആ പഴയ തിളക്കം അവയ്ക്ക് നഷ്ട്ടമായിരിക്കുന്നു ..
ഡാ...
ചിന്തകളില്‍ നിന്നും എന്നെ ഉണര്‍ത്തിയത് ആ വിളിയായിരുന്നു..
മം .. പറയടാ..
മെല്ലെ തല ചൊറിഞ്ഞു  അവന്റെ നില്‍പ്പ് കണ്ടപ്പോ എനിക്ക് മനസ്സിലായി എന്തോ സഹായം ആവശ്യപ്പെടാന്‍ ആണെന്ന്..
മം ..പറയൂ....
അത്.. അത് പിന്നെ..നിന്റെ കയ്യില്‍ കാശ് വല്ലതും ഇരിപ്പുണ്ടോ? അമ്മക്ക് മരുന്ന് വാങ്ങണം തീരെ വയ്യ ... നോക്കീട്ടു ഒരു വഴിയും തെളിയുന്നില്ല എന്തെങ്കിലും പണി എടുത്താല്‍ തന്നെ വൈകിട്ടെ പൈസ കിട്ടൂ... അപ്പോഴേക്കും കൊണ്ട് ചെല്ലാന്‍ ആണെങ്കില്‍ ..പിന്നെ അതിന്റെ ആവശ്യം വരില്ലാ ..
അപ്പോഴേക്കും അവന്റെ വാക്കുകള്‍ മുറിഞ്ഞു പോയിരുന്നു...
പിന്നീട് ഒന്നും ആലോചിക്കാന്‍ നിന്നില്ല..അവന്‍റെ സൈക്കിള്‍ ഒരു ഭാഗത്ത് ഒതുക്കി വെച്ചു അവനെയും കയറ്റി നേരെ ഉപാസന മെഡിക്കല്‍ സ്റൊറിലെക്ക്  വിട്ടു ..ഒരു ഇന്‍ഹൈലര്‍ വാങ്ങി പരമാവധി വേഗത്തില്‍ അവന്റെ ഇല്ലത്തേക്ക് വിട്ടു..  ഇല്ലത്തിന്റെ പടിക്കല്‍ എത്തിയപ്പോള്‍ അവന്‍ പറഞ്ഞു.. ഡാ കുറച്ച് കൂടി മുന്നിലേക്ക്‌ ..
ങേ?
മം ഇതൊക്കെ വിറ്റ്.. ഇപ്പൊ വാടക വീട്ടിലാ...
ഞാന്‍ പിന്നെയും മുന്‍പിലേക്ക് പോയി .. വഴിയുടെ ഇടതു സൈഡില്‍ ഒരു ചെറിയ വീട് ചൂണ്ടി അവന്‍ പറഞ്ഞു
അവിടേക്ക് ഒതുക്ക്
ഞാന്‍ വണ്ടിയൊതുക്കി.. പിന്നെ അവന്റെ പിന്നാലെ ഉമ്മറത്തേക്ക് നടന്നു.
ഗായത്രീ.... ഗായത്രീ...
അവന്‍ ഉറക്കെ വിളിച്ചു.. ഒരു പെണ്‍കുട്ടി വന്നു വാതില്‍ തുറന്നു.. ഗായത്രി... അവന്റെ അനിയത്തിക്കുട്ടി .. പൂമ്പാറ്റയെ പോലെ പാറി നടന്നവള്‍... ഒരു പേക്കോലം പോലെ മുന്നില്‍...
അകത്തേക്ക് കയറിയപ്പോള്‍ കട്ടിലില്‍.. ആ അമ്മ.. ലക്ഷ്മീ ദേവിയെപ്പോലെ ഐശ്വര്യവതിയായ ആ അമ്മ ഇപ്പൊ ശ്വാസത്തിനായി കിടന്നു പുളയുന്നു... കൃഷ്ണാ  വേണമായിരുന്നോ ഇത്?
ആ ഇന്‍ ഹൈലര്‍ കുറച്ച് ആശ്വാസം നല്‍കി ആ പാവത്തിന്..
എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നുമല്ല , ആദ്യ കാഴ്ചയില്‍ തന്നെ ആ അമ്മ എന്നെ തിരിച്ചറിഞ്ഞു..
എന്താ കുട്ടീ.... എത്ര കാലായി കണ്ടിട്ട്? ഇപ്പൊ എന്റെ കുട്ടിക്ക് തരാന്‍ ഇവിടെ സംഭാരം ഇല്ലാലോ?
എന്റെ വികാരങ്ങളെ നിയന്ത്രിക്കാന്‍ എനിക്കായില്ല... ഓടിച്ചെന്ന് ആ അമ്മയെ നെഞ്ചോട്‌ ചേര്‍ത്ത് പൊട്ടിക്കരയാന്‍ അല്ലാതെ ഒന്നിനും എനിക്കായില്ല.. ചുമരില്‍ അവന്റെ അച്ഛന്റെ ചിത്രം.. മുന്നില്‍ ഒരു നിലവിളക്ക് അപ്പോഴും ഉണ്ടായിരുന്നു..

കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ ..
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍..
മാളിക മുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പ് കെറ്റുന്നതും ഭവാന്‍ ..

അവിടെ നിന്നിറങ്ങുമ്പോ മനസ്സില്‍ ഒന്നുറപ്പിച്ചു.. അവനെ ഒരു കരക്കെത്തിക്കണം.. പിന്നീടുള്ള ശ്രമങ്ങള്‍ അതിനു വേണ്ടി മാത്രം ആയിരുന്നു.. ശ്രമത്തിനു ഫലമുണ്ടായി... ഒരു ചെറിയ ജോലി അവനു തരപ്പെടുത്തി...

ഇന്നും ഞാന്‍ വിശ്വസിക്കുന്നു... ഞങ്ങളുടെ പഴയ പോറ്റി ആയി അവന്‍ തിരിച്ച് വരും...


14 comments:

 1. പിന്നെ ഒന്ന് പോടെര്‍ക്ക.... ഹ്മം

  ReplyDelete
  Replies
  1. അപ്പ്ളൂ ഓട്രാ

   Delete
 2. തിരിച്ച് വരണം. നല്ല എഴുത്ത്. ഭാവനയോ അനുഭവമോ?

  ReplyDelete
  Replies
  1. അജിത്തെട്ടാ താങ്ക്സ്.. അല്‍പ്പം അനുഭവം അല്‍പ്പം ഭാവന :)

   Delete
 3. പീലി ചേട്ടാ സംഭവം കൊള്ളാം പക്ഷെ ആദ്യ ഭാഗം വായിക്കുമ്പോള്‍ ഒരു ഇഴച്ചില്‍ തോന്നുന്നു എന്നാല്‍ പിനീട് വായനക്കാരനെ പിടിച്ചിരുത്താന്‍ സാധിച്ചിട്ടുണ്ട് എന്തായാലും കൊള്ളാം തുടര്‍ന്നും എഴുതുക മഹാനായ അപ്പു കുന്നിട എന്ന കഥാകാരനെ പോലെ വളരുക

  ReplyDelete
  Replies
  1. അപ്പുവേ താങ്ക്സ് :)

   Delete
 4. പീലി .....അനുഭവത്തിന്റെ അരികിലൂടെ നടന്ന രചന ..അനുമോദനങ്ങൾ

  ReplyDelete
  Replies
  1. താങ്ക്സ് ചേച്ചി :)

   Delete
 5. Kollam mutheeee...keep rocking

  ReplyDelete
  Replies
  1. താങ്കൂ മനൂസേ :)

   Delete
 6. Kollam mutheeee...keep rocking

  ReplyDelete
  Replies
  1. താങ്കൂ മനൂസേ :)

   Delete
 7. അരുണ്‍.. മനോഹരം.. ഹൃദയസ്പര്‍ശി യായിട്ടെഴുതി.. ശരിക്കും ആഴത്തില്‍ സ്പര്‍ശിച്ചു ഈ നല്ല സൗഹൃദം... ഒരുപാടിഷ്ട്ടായി.. ബ്ലോഗ്‌ മാത്രമല്ല... നല്ലൊരു ഇടവേളയ്ക്കുശേഷം അറിഞ്ഞോ അറിയാതെയോ കൊരങ്ങന്‍ എഴുതിത്തുടങ്ങിയല്ലോ.. ഹഹഹഹ.. ഇനിയും എഴുതണം.. ഒരുപാട്.. എല്ലാ ആശംസകളും നേരുന്നു..

  ReplyDelete