Saturday, 7 December 2013

വഷളന്‍....പ്രിയ കൂട്ടുകാരെ .. ആദ്യം തന്നെ പറയാം ഈ കഥക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവും ഇല്ലാ ഇനി അഥവാ തോന്നിയാല്‍ കൊണ്ട് പോയി കേസ് കൊടുക്ക് അല്ല പിന്നെ.. പ്രിയ ഫെമിനി സുഹൃത്തുക്കള ദയവായി ഇത് വായിക്കല്ല്.. വായിച്ചിട്ട് എന്റെ മേലേ കുതിര കയറാന്‍ വന്നാല്‍ അമ്മച്ചിയാണേ എന്റെ കൊണം മാറും..

അപ്പൊ കാര്യത്തിലേക്ക് കടക്കാം ..
എന്റെ കഥാ നായകന്‍റെ പേര് വിവേക് , തിരുവനന്തപുരം ടെക്നോ പാര്‍ക്കിലെ സീനിയര്‍ എന്‍ജിനീയര്‍.. ജോലി കഴിഞ്ഞാല്‍ അതിയാന്റെ മെയിന്‍ പണി ഫേസ് ബുക്കില്‍ തകര്‍പ്പ്.. തകര്‍പ്പ് എന്ന് പറഞ്ഞാല്‍ ഫെമിനിസ്റ്റ് ചേച്ചി മാരെ ഒതുക്കല്‍. അതിനു അവനെ കഴിഞ്ഞേ ഉള്ളൂ വേറെ ആരും . അത് കൊണ്ട് തന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ അവന്റെ സുഹൃത്തുക്കള്‍ അവനെ അവിടേക്ക് ക്ഷണിക്കും. അവന്‍ ഹാജര്‍ ആയാല്‍ ഫെമിനി ചേച്ചിമാരുടെ കാര്യം കട്ട പൊക..

കാര്യം ഇതൊക്കെ ആണെങ്കിലും ത്രീ ഡി അനിമേഷന്‍ രംഗത്തെ ഒരു പുലിക്കുട്ടി ആണ് വിവേക് .. ചെയ്യുന്ന ജോലിയില്‍ പ്രോമ്പ്റ്റ്..

ഒരു ദിവസം ജോലിക്കിടെ തന്റെ പോസ്റ്റുകള്‍ക്ക്‌ കിട്ടിയ ലൈക്കും കമന്റും നോക്കി ഇരിക്കുമ്പോള്‍ ആണ് അമ്മയുടെ  കാള്‍ ..
 മോനെ എത്രയും പെട്ടന്ന് വീട്ടില്‍ വാ..
എന്താ അമ്മെ???
നീ വേഗം വാ..
അപ്പൊ തന്നെ ലീവ് ആപ്ലിക്കേഷന്‍ മെയില്‍ ഫോര്‍വേഡ് ചെയ്തു ..
ഒടുവില്‍ അത് അനുവദിച്ചു കിട്ടി .. നേരെ വീട്ടിലേക്ക് വണ്ടി വിട്ടു
വീട്ടില്‍ എത്തിയപ്പോള്‍ ആണ് പണി അമ്മ പാല്‍പ്പായസത്തില്‍ തന്നെ തന്നു എന്ന് അവനു മനസിലായത്.. നാളെ രാവിലെ പെണ്ണ് കാണാന്‍ പോകണം...
അമ്മയുടെ നിര്‍ബന്ധത്തിനു മുന്നില്‍ ഒരു അഭ്യാസവും വില പോകില്ല ..ക്ഷമ കെടുമ്പോ അമ്മ പറയും..
വഷളന്‍ ...
അങ്ങനെ മാതൃ സമേതം പെണ്ണ് കാണല്‍.. ആദ്യം ഉണ്ടായ അനിഷ്ട്ടം പെണ്ണിനെ കണ്ടപ്പോ അനിക്സ്പ്രേ ആയി.. പൊടിപോലും ഇല്ല കണ്ടു പിടിക്കാന്‍..
ചവുട്ടിയും തെളിയും ഒടുവില്‍ വിവാഹ സുദിനം വന്നെത്തി..
ചടങ്ങുകള്‍ ഗംഭീരം..
തങ്ങളുടെ വീര സുഹൃത്തിന്റെ കല്യാണം എഫ്ബി സുഹൃത്തുകള്‍ പോസ്റ്റുകള്‍ കൊണ്ട് ആഘോഷിച്ചു...
അങ്ങനെ നേരം രാത്രി ഒന്‍പത്...

സീന്‍ ഒന്ന്.. :-

ആദ്യരാത്രിയുടെ  മധുര സ്വപ്‌നങ്ങള്‍ കണ്ടു വിവേക് മണിയറയില്‍ ..
ഒരു ഗ്ലാസ് പാലുമായി വധു ചിത്ര ഫ്രെയിമില്‍ എത്തി..
മുഖത്തു ഒരു ശ്രിംഗാര ഭാവമില്ല...
ഒരു റീ ടേക്ക് ആയാലോ? ഏയ്‌ വേണ്ടാ...
വന്ന പടി കയ്യില്‍ ഇരുന്ന ഗ്ലാസിലെ പാല്‍ അവള്‍ വാഷ് ബെയ്സനിലേക്ക് ഒഴിച്ചു...
ഏയ്‌..അവള്‍ക്കു പാല്‍ ഇഷ്ട്ടം അല്ലാരിക്കും വിവേക് മനസ്സില്‍ പറഞ്ഞു..
അവന്‍ മെല്ലെ എഴുന്നേറ്റ് തന്റെ കൈകള്‍ അവളുടെ ചുമലില്‍ വച്ചു..
തൊട്ടു പോകരുതെന്നെ..............
വച്ച കൈ അവന്‍ തിരിച്ചെടുത്തു..
ഇതെന്തോന്നിത് ? ആദ്യ രാത്രീല്‍ പെണ്ണുമ്പിള്ളയേ തൊടാന്‍ സ്വാതന്ത്ര്യം ഇല്ലേ ?
ചോദ്യ ഭാവത്തില്‍ അവന്‍ അവളെ നോക്കി..
നിനക്കോര്‍മ്മയുണ്ടോ എന്നെ?
പിന്നേ.. ഓര്‍മ്മയുണ്ട്.. എന്റെ ഭാര്യ ചിത്ര..
അതല്ല ... ചിത്രാഞ്ജലി എന്ന എഫ്ബി അക്കൌന്റ്?
എന്റെ പള്ളീ.. ലത് ലവളല്ലേ?.. കഴിഞ്ഞ ആഴ്ചേം കൂടി ചവിട്ടി ഒതുക്കിയ ഫെമിനി.. ചിത്രയ്ക്ക് അവളെ അറിയോ?
അറിയും..
ആരാ?.. ഫ്രെണ്ടാ?..
അല്ല.. അത് ഞാന്‍ തന്നയാ..
ചെറുതായിട്ട് ഒന്ന് തല കറങ്ങുന്നുണ്ടോ?... ഏയ്‌ ഇല്ല !!! തോന്നിയതാവും..
ഹഹ.. ചിത്ര അതൊന്നും മനസ്സില്‍ വക്കരുത്...അതൊക്കെ ഒരു തമാശയല്ലേ?..
ഒലക്കേടെ മൂട്.. മിണ്ടരുത് നീ..
സംസാരത്തിനോടുവില്‍ വിവീകിനു തന്റെ കണ്ട്രോള്‍ വിട്ടു..
ഠപ്പേ..!!!
കൃത്ര്യമായി കോണ്ഗ്രസ്സിന്റെ ചിഹ്നം ചിത്രയുടെ കവിളില്‍..
ഇനി എന്തും സംഭവിക്കാം...
പക്ഷെ ഒന്നും സംഭവിച്ചില്ല ..പറന്നു നിന്ന ചിത്ര കരഞ്ഞു കൊണ്ട് കട്ടിലിലേക്ക് വീണു..
എന്ത് ചെയ്യണം എന്നറിയാതെ നിന്ന വിവേക് അവസാനം ലൈറ്റ് ഓഫ്‌ ആക്കി അതെ കട്ടിലില്‍ ചിത്രയ്ക്ക് കമ്പനി കൊടുത്തു..
കിടക്കുമ്പോള്‍ വിവേക് ഒന്ന് മനസ്സില്‍ ഉറപ്പിച്ചു
ഒന്നുകില്‍ ഈ തല്ല് കൊണ്ട് ഇവള്‍ നന്നാവും.. അല്ലങ്കില്‍ നാളെ എന്റെ ദാമ്പത്യത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആകും..
രാത്രിയുടെ അന്ത്യ യാമത്തില്‍ എപ്പോളോ .. അവരുടെ പിണക്കങ്ങള്‍ അവര്‍ മറന്നു..

അതിരാവിലെ ചിത്ര ഉണര്‍ന്നു... ഉണര്‍ന്ന ഉടന്‍ അവള്‍ ലാപ്ടോപ് ഓണ്‍ ആക്കി.. കണ്ണുകള്‍ പാതി തുറന്നു അവന്‍ ശ്രദ്ധിച്ചു..ഇതെനിക്കുള്ള പണി തന്നെ എന്ന് അവന്‍ ഉറപ്പിച്ചു.. ഇപ്പൊ അവള്‍ പോസ്റ്റ്‌ ഇടും.. ആദ്യ രാത്രിയില്‍ തന്നെ പീഡിപ്പിച്ച ഭര്‍ത്താവിനെക്കുറിച്ച്.. ചിലപ്പോ എന്നെ ടാഗും ചെയ്യും.. യ്യോ...

പ്രതീക്ഷക്ക് വിപരീതമായി സംഭവിച്ചത് മറ്റൊന്ന്..
ചിത്ര ആ അക്കൗണ്ട്‌ ഡീ ആക്ടിവേറ്റ് ചെയ്തു..
ശേഷം ചിത്ര കുളിച്ചു കുറി തൊട്ടു അടുക്കളയിലേക്ക്..
അടുക്കളയില്‍ എത്തിയ മരുമകളുടെ  വെളുത്ത കവിളിലെ ചുവന്ന പാട് കണ്ട് .. അമ്മയുടെ വക കമന്റ് കേട്ട്.. ഒരു വിളറിയ ചിരി അല്ലാതെ ഒരു മറുപടിയും ചിത്രക്ക് ഉണ്ടായിരുന്നില്ല...
അവന്റെ അച്ഛന്റെ അതെ സ്വഭാവമാ അവനും.. സ്നേഹം കൂടിയാല്‍ വല്ലാണ്ട് ഉപദ്രവിക്കും..... വഷളന്‍...


7 comments:

 1. Replies
  1. ലച്ചു കഥയെ കഥയായി മാത്രം കണ്ടാല്‍ പോരേ ? മം?

   Delete
 2. Replies
  1. ഹഹ എന്നെയാണോ? അജിത്തെട്ടാ

   Delete
 3. സുപ്പര്‍...... ഇനീം ഭാവിയില്‍ പലര്‍ക്കും നടക്കാന്‍ ഇടയുള്ള സംഭവം

  ReplyDelete
 4. അടിക്കണ്ടാരുന്നു മുത്തേ ... ഹഹഹ അടി കൊണ്ടാലെന്താ കൊച്ചു നന്നായില്ല്യെ ... ഹഹഹ കഥ സൂപ്പര്‍ട്ടോ

  ReplyDelete