Tuesday 17 February 2015

നീതി

                                      
നീതിതന്‍ പുസ്തകത്താളില്‍ മയങ്ങുന്ന
ദേവതേ ചൊല്ലൂ ഇതെന്ത് നീതി
കള്ളനും ദുഷ്ട്ടനും കാട്ടാളനും വരെ
രക്ഷ നല്‍കുന്നതോ നിന്റെ നീതി

കാട്ടിലെ ക്രൂരന് നരകനീതി
നാട്ടിലെ ക്രൂരനോ സ്വര്‍ഗ്ഗ നീതി
ദൈവത്തിന്റെ സ്വന്തം നാട്ടിലാണെങ്കിലോ
ദൈവത്തിനു  പോലും നീതിയില്ല

പട്ടിണി കൊണ്ട് കരഞ്ഞ മനുജന്
ഭിഷഗ്വരന്‍ ചെയ്തത് മനുഷ്യനീതി
മാനസ പീഡനം നല്കിയാ ദൈവത്തിന്‍
ജീവനെടുക്കുന്നതെന്ത് നീതി ..

ഓടുന്ന വണ്ടിയില്‍ നാരി തന്‍ ജീവിതം
ചവുട്ടിയരക്കുന്നതെന്തു നീതി
ശിക്ഷയായ് കാവലും മൃഷ്ട്ടാന ഭോജ്യവും
നല്കുവതാണോ നിന്റെ നീതി

കാവലാളായൊരു മാനവന്‍ തന്നുടെ
ജീവനെടുക്കുന്നതെന്തു നീതി
ജീവനെടുത്തവന്‍ ഭയമെതുമില്ലാതെ
ചിരിപൂണ്ട് നില്‍പ്പതോ നിന്റെ നീതി

കണ്ണുകള്‍ കെട്ടി നീ അന്ധയാകുമ്പോളി-
വിടെ നടക്കുന്നു ക്രൂര നീതി
അടരാടുവാനെനിക്കാവതില്ലായ്കിലും
അടരാടുക എന്നതാണെൻറെ നീതി
******
പീലി ™

29 comments:

  1. Replies
    1. താങ്ക്യൂ ടോണിച്ചയാ

      Delete
  2. നീതി നടപ്പാക്കേണ്ടവര്‍ പോലും അനീതിക്ക് കൂട്ട് നില്‍ക്കുമ്പോള്‍ നിയമം കയ്യിലെടുക്കാന്‍ ജനങ്ങള്‍ ബാധ്യസ്ഥരാകുന്നു .പിന്നെ നീതി നടപ്പാക്കല്‍ അവന്റെ മേലില്‍ ആണ് നിയമ പാലകര്‍...സാമൂഹിക പ്രസക്തിയുള്ള ഇത് പോലുള്ള കവിതകള്‍ ഇനിയും ഉണ്ടാകട്ടെ ..ആശംസകള്‍..

    ReplyDelete
    Replies
    1. താങ്ക്സ് രാജെഷേട്ടാ :)

      Delete
  3. ഒറ്റവാക്കിൽ പറയാം. നീതി പുലർത്തി..!!

    ReplyDelete
  4. സത്യമേവ ജയതേ...

    നീതിയും സത്യവും എന്നും ജയിക്കുക തന്നെ ചെയ്യും...

    നമ്മുടെ നീതിയും നിയമവും സംരക്ഷിക്കപ്പെടെണ്ടത് നമ്മുടെ കൂടെ ബാധ്യതയാണ് ..

    നന്നായി എഴുതി അരുണ്‍... അഭിനന്ദനങ്ങള്‍

    ReplyDelete
  5. കവിതയെ കുറിച്ച് വലീയ അറിവില്ല.. എങ്കിലും ബിംബങ്ങൾ ചേർത്ത് എഴുതുകയാണെങ്കിൽ കൂടുതൽ മികവ് കിട്ടുമെന്ന് തോന്നുന്നു.. നന്നായിരിക്കുന്നു.. നടക്കട്ടെ കവിതാ രചന.. ആശംസകൽ

    ReplyDelete
  6. നീതി നന്നായി . :) .ഇനിയും ഉണ്ടാവട്ടെ നീതി പുലർത്തുന്ന കവിതകൾ ..:) സൂപ്പർ ഡാ :)

    ReplyDelete
  7. പീലി സൂപ്പര്‍ വരികള്‍ ..ആശംസകള്‍ ..ചോര തിളപ്പിക്കുന്ന വരികള്‍ .

    ReplyDelete
  8. നീതി .എന്നത് ഇന്നും എന്നും വെറും ആപേക്ഷികം മാത്രമാണ് എന്റെ നീതി പലര്‍ക്കും അനീതിയാണ് ....
    നവ ലോകത്തിന്റെ ചെയ്തികള്‍ പലതും കണ്ടാല്‍ ഇവിടെ മനുഷ്യര്‍ ഉണ്ടോ എന്ന് പോലും സന്ദേഹിക്കേണ്ടി വരുന്ന അവസ്ഥ ..നീതിപീഠം പോലും ചിലപ്പോള്‍ കണ്ണടയ്ക്കുന്നു .........ജീവിതം തുലാസില്‍ ആടുന്നു .പീലി നന്നായി എഴുതി ,ഇഷ്ടം

    ReplyDelete
    Replies
    1. വളരെ നന്ദി ഗീതേച്ചീ :)

      Delete
  9. കൊള്ളാം ഈ അ+നീതി

    ReplyDelete
  10. പീലിക്കുട്ടാ മനോഹരം

    ReplyDelete